മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചു ; ആറ് മരണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. മുംബൈയില്‍നിന്നു 400 കിലോമീറ്റര്‍ അകലെ ജല്‍ന ജില്ലയിലെ കട്വാഞ്ചിയില്‍ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. നാഗ്പുരില്‍നിന്നു മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍നിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയില്‍ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കു തെറിച്ചുവീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 6 പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയില്‍ (സമൃദ്ധി ഹൈവേ) ഗതാഗതം തടസ്സപ്പെട്ടു. കാറുകള്‍ ക്രെയിനുപയോഗിച്ച് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചതെന്ന് ഹൈവേ പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

0
കൊച്ചി: 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം...

ജാർഖണ്ഡിൽ വിദ്യാർത്ഥി വിജയം; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവാദത്തിലായ മൂന്ന് പരീക്ഷകളും റദ്ദാക്കും. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ്...

ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം ; മൂന്നാംഘട്ട ചര്‍ച്ച പരാജയം

0
റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍...