Saturday, June 22, 2024 1:39 pm

ദേശീയ അവാര്‍ഡ് ജേതാവായ കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ദേശീയ അവാര്‍ഡ് ജേതാവായ കലാ സംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

‘ഹംസ ഗീതേ’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കൃഷ്ണമൂര്‍ത്തി നാടകങ്ങള്‍ക്കും നൃത്ത പരിപാടികള്‍ക്കും സെറ്റൊരുക്കിയാണ് കലാജീവിതം ആരംഭിച്ചത്.

ജയകാന്തന്‍, അശോകമിത്രന്‍, ഗിരീഷ് കര്‍ണാട്, ബി.വി. കരാന്ത്, ഗായകന്‍ ബാലമുരളീകൃഷ്ണ തുടങ്ങിയവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിന് രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു.

കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി. സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, വചനം, ഒളിയമ്പുകള്‍, പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ ആവശ്യമുള്ള ഭാഗങ്ങളിൽ ഓടകളില്ലെന്ന് ആക്ഷേപം

0
കൊടുമൺ : 43 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിയിൽ...

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു ; രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി

0
മലപ്പുറം : വള്ളിക്കുന്നിൽ മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. നിലവിൽ രോഗം ബാധിച്ചവരുടെ...

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി ; ഏകാധിപതിയുടെ പ്രതികാരനടപടിയെന്ന് ജഗന്‍

0
ഹൈദരബാദ് : വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണത്തിലിരിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം...

ദുബായ് എൻഖാലിയിൽ കൂറ്റൻ ജലസംഭരണി

0
ദുബായ്: എൻഖാലിയിൽ കൂറ്റൻ ജലസംഭരണി നിർമിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ...