പ്രചാരണ രംഗത്ത് മാണി സി. കാപ്പന്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്രചാരണ രംഗത്ത് മാണി സി. കാപ്പന്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് ജോസ് കെ. മാണി. ഇടതുപക്ഷം സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പരാതികള്‍ ഉണ്ടെങ്കില്‍ എല്‍ഡിഎഫ് പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

കഴിഞ്ഞ ദിവസം സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി പരസ്യമാക്കി മാണി സി. കാപ്പന്‍ രംഗത്ത് എത്തിയിരുന്നു. പാലാ പിടിച്ച എന്‍സിപിക്ക് തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ഉള്‍പ്പെടെ പരിഗണന കിട്ടിയില്ല. എല്‍ഡിഎഫില്‍ പ്രതിഷേധം അറിയിക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടിയ എന്‍സിപിക്ക് ഇത്തവണ നഗരസഭയില്‍ ഒരു സീറ്റ് മാത്രമാണ് നല്‍കിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് 26 സീറ്റില്‍ മത്സരിച്ച എന്‍സിപി ഏഴ് സീറ്റിലേക്ക് ഒതുങ്ങി. പ്രതിഷേധം എന്‍സിപി ഇടതു മുന്നണിയില്‍ അറിയിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...