Monday, May 27, 2024 5:01 am

തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിലെ ഭാര്യയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി ഉത്തരവുപ്രകാരം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്പിളിയുടെ മരണം ഇന്ന് വെെകിട്ടാണ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജന്‍ (47) ഇന്നു രാവിലെ മരിച്ചതിനു പിന്നാലെയാണ് ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു എന്നാണ് വിവരം.

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ്  രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച്‌ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചത്. പോലീസ് അടുത്തു വന്നതോടെ രാജന്‍ സിഗരറ്റ് ലൈറ്റര്‍ കത്തിച്ചു. എന്നാല്‍ പോലീസ് അനുനയത്തിന്റെ പാതവിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുന്നവരുടെ അടുത്തേക്ക് കടന്നു ചെല്ലുകയായിരുന്നു എന്നാണ് ആരോപണം. രാജന്റെ കയ്യില്‍ കത്തിച്ചുപിടിച്ചിരുന്ന ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തീ ദമ്പതികളുടെ ദേഹത്തേക്ക് പടരുകയായിരുന്നു. പെട്രോള്‍ ഒഴിച്ച്‌ പോലീസിനെ പേടിപ്പിക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും പോലീസ് കൈതട്ടി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നുവെന്നുമാണ് രാജന്റെ മൊഴി.

രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കയ്യേറി കുടില്‍കെട്ടിയെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയായിരുന്നു. കമ്മീഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഹാരാഷ്‌ട്രയിലെ എസ്എസ്‌സി ഫലം ഇന്ന് പ്രഖ്യാപിക്കും

0
മുംബൈ:ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (10-ാം ക്ലാസ്) ഫലം...

വോട്ടിങ് യന്ത്രത്തിലെ തിരിമറി പരിശോധിക്കണം ; കപിൽ സിബൽ

0
ഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താൻ കൗണ്ടിങ്...

ഗാസയ്ക്ക് കരവഴി സഹായം ; കെരെം ശാലോം വഴി 200 ട്രക്കുകൾ എത്തിത്തുടങ്ങി

0
കയ്റോ: ഏഴുമാസത്തിലേറെയായി രൂക്ഷയുദ്ധം നടക്കുന്ന ഗാസയിലേക്ക് ഞായറാഴ്ച ഇസ്രയേലിന്റെ കെരെം ശാലോം...

ടൂറിസം വകുപ്പ് യോഗം വിളിച്ചത് മന്ത്രി പറഞ്ഞിട്ടല്ലെന്ന് ഡയറക്ടർ

0
തിരുവനന്തപുരം: ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21ന് ടൂറിസം ഡയറക്ടർ...