Thursday, May 16, 2024 10:29 pm

രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക്​ ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം കൈമാറി. ഡിസംബര്‍ 30,31 ജനുവരി ഒന്ന്​ തീയതികളില്‍ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം. ഏത്​ തരത്തിലുള്ള നിയന്ത്രണം വേണമെന്ന്​ സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. എന്നാല്‍, യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന്​ മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങള്‍ക്ക്​ അയച്ച കത്തില്‍ വ്യക്​തമാക്കുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.

ആഘോഷങ്ങള്‍ കോവിഡിന്‍റെ സൂപ്പര്‍ സ്​പ്രഡിന്​ കാരണമായേക്കമെന്നാണ്​ സര്‍ക്കാറിന്‍റെ ഭയം. അതേസമയം, സംസ്ഥാനാന്തര യാത്രകള്‍ക്ക്​ യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞുവീണ് മരിച്ചു

0
തൃശൂര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് ദാരുണമരണം. വെള്ളിക്കുളങ്ങര മൂന്നുമുറി...

അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത...

സഹകരണ സൊസൈറ്റി തട്ടിപ്പില്‍ 3 പേർ അറസ്റ്റിൽ

0
കാസര്‍കോട്: കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട്...

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

0
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന...