രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക്​ ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം കൈമാറി. ഡിസംബര്‍ 30,31 ജനുവരി ഒന്ന്​ തീയതികളില്‍ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം. ഏത്​ തരത്തിലുള്ള നിയന്ത്രണം വേണമെന്ന്​ സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. എന്നാല്‍, യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന്​ മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങള്‍ക്ക്​ അയച്ച കത്തില്‍ വ്യക്​തമാക്കുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.

ആഘോഷങ്ങള്‍ കോവിഡിന്‍റെ സൂപ്പര്‍ സ്​പ്രഡിന്​ കാരണമായേക്കമെന്നാണ്​ സര്‍ക്കാറിന്‍റെ ഭയം. അതേസമയം, സംസ്ഥാനാന്തര യാത്രകള്‍ക്ക്​ യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...