തിരുവനന്തപുരത്ത് വളര്‍ത്തുനായയെ തലക്കടിച്ചു കൊന്ന ശേഷം വീടിനുള്ളിൽ കടന്ന് അക്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വക്കത്ത് വളർത്തു നായയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീടിനുള്ളിൽ കടന്ന് അക്രമം നടത്തിയതായി പരാതി. കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിന്‍റെ വീട്ടിലാണ് സംഭവം. സുനിൽ കുമാറിന്‍റെ ഭാര്യയുടെ ബന്ധു അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയായ അഭിലാഷ് സമീപത്തുള്ള വീടുകളിലെ സ്ത്രീകളെ ശല്യം ചെയ്യാറുള്ളതായി സുനിൽ കുമാറും കുടുംബവും പറയുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് വീട്ടിൽ കയറിയുള്ള മർദനത്തിൽ കലാശിച്ചത്.

വീട്ടിലെ രണ്ടര വയസുള്ള ജൂലി എന്ന വളർത്തുനായയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി അകത്തുകയറി സുനിൽ കുമാറിനെയും ഭാര്യ ഷൈലയെയും മകൻ സുനുവിനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ചത് .സംഭവത്തിൽ പ്രതിക്കും മുഖത്ത് പരിക്കേറ്റിട്ടുണ്ട്. വിവരം അറിയച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...