Tuesday, May 7, 2024 1:00 am

വൈദ്യുതി ഷോക്കേറ്റ് മരിച്ച ആറാം ക്ലാസ് വിദ്യാർഥിനിയുടെ കുടുംബത്തിന് ലാൽ കെയേർസ് കുവൈറ്റും വിശ്വശാന്തിയും ചേർന്ന്‌ വീട് നിർമ്മിച്ചു നൽകും

For full experience, Download our mobile application:
Get it on Google Play

ഓയൂർ : ടാർപാളിൽ മറച്ച കൂരയിലെ താൽക്കാലിക വൈദ്യുതി കണക്ഷനിൽ നിന്ന് ഓൺലൈൻ പഠനത്തിന് മൊബൈൽ ചാർജ് ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ച ആറാം ക്ലാസ് വിദ്യാർഥി അഞ്ജനയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു.

ലാൽ കെയേർസ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും സഹകരിച്ചു വിശ്വശാന്തി – ലാൽ കെയേഴ്‌സ് “ശാന്തിഭവനം” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിക്കുന്നത്. കൊല്ലം ജില്ലയിൽ വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ് – അനിത ദമ്പതികളുടെ മകൾ അജ്ഞനയുടെ കുടുംബത്തിന്റെ ദയനീയ സ്ഥിതി വാർത്തയിൽ കണ്ടതിനെ തുടര്‍ന്നാണ്‌  വീട്‌ പണിയാൻ ലാൽകെയേർസ്സ്‌ കുവൈറ്റ്‌ പ്രതിനിധികൾ സന്നദ്ധത അറിയിച്ചത്.

മരണം തട്ടിയെടുത്ത പൊന്നുമോളുടെ  സ്ഥിതി ഇനിയുള്ള ഏക മകനായ അജോയ്ക്കും വരരുതെന്ന മാതാപിതാക്കളുടെ  ആഗ്രഹം സഫലമാക്കാൻ ലാൽ കെയേർസ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും മുന്നിട്ടിറങ്ങുകയായിരുന്നു. വീട് പണിയുന്നതിന്റെ ഭാഗമായി താൽക്കാലിക കൂര പൊളിച്ചു മാറ്റി മണ്ണു നിരപ്പാക്കൽ പണികൾ നടന്നുവരുന്നു. കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി. ഈ മാസം പണി തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇവര്‍ വീടിനുവേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല. നിയമ തടസ്സങ്ങൾ ഒന്നിനു പിറകേ ഒന്നായി ജോസിന്റെ കുടുംബത്തിന് വന്നുകൊണ്ടിരുന്നു. വർഷങ്ങളോളം സർക്കാരിന്റെ ധനസഹായത്തിന് കാത്തിരുന്നിട്ടും പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കാത്തിരിപ്പ് വിഫലമായി. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഈ  കുടുംബത്തിന് വീട് നിഷേധിക്കുവാനായിരുന്നു അധികൃതര്‍ക്ക് ഏറെ താല്‍പ്പര്യം. എന്നാല്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ മകളെ നഷ്ടപ്പെട്ട ഈ മാതാപിതാക്കളുടെ കണ്ണുനീരും ഏക മകനെക്കുറിച്ചുള്ള ആശങ്കയും തൊട്ടറിഞ്ഞു. അങ്ങനെ അജോ ഭവനിൽ ജോസ് – അനിത ദമ്പതികള്‍ക്ക് “ശാന്തിഭവനം” ഉയരുകയാണ്.

റിപ്പോര്‍ട്ട് – ബിജു കുമ്പഴ

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ ശീലം മാറ്റുന്നത് നന്നായിരിക്കും, വൈകുന്നേരം 6നും രാത്രി 12നും ഇടയിൽ ശ്രദ്ധ വേണം...

0
തിരുവനന്തപുരം : വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി....

ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു ; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ; മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37...

0
കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക്...

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

0
തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല,...