Tuesday, June 25, 2024 11:44 am

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം ; അയല്‍വാസി വസന്ത ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹത : അന്വേഷണത്തിന് ശുപാർശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി ഉടമയായ വസന്ത പോക്കുവരവ് ചെയ്തതില്‍ ദുരൂഹത. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു. ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമെന്ന് റവന്യു വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നൽകി. ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത അവകാശപ്പെട്ടിരുന്നു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിക്കുമെന്നും വസന്ത പറഞ്ഞിരുന്നു.

ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പോലീസിനെതിരേ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. രക്ഷിതാക്കൾ മരിക്കാനിടയായത് എസ്ഐയും അയൽവാസിയുമായ വസന്തയും കാരണമാണെന്ന് രാജൻ–അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും മൊഴി നൽകിയിരുന്നു.

അച്ഛൻ തലയിൽ പെട്രോൾ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ലെന്നും മറിച്ചു വന്നവരെ പിൻതിരിപ്പിക്കാൻ വേണ്ടിയാണെന്നും കേസിൽ ദൃക്സാക്ഷിയായ രാഹുൽ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരുന്നു. പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കഴിഞ്ഞ 22ന് ആണു വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേൽക്കുന്നത്. 28ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് ; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

0
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചർച്ച...

കവിയൂരിൽ മാതൃവന്ദന സൂതിക പരിചര്യ പദ്ധതിക്ക് തുടക്കമായി

0
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറി നടപ്പാക്കുന്ന മാതൃവന്ദന സൂതിക...

മുന്‍കാമുകന്‍റെ മുഖത്ത് ആസിഡൊഴിക്കാന്‍ ക്വട്ടേഷന്‍ ; വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍

0
ഡല്‍ഹി: മുന്‍കാമുകന്‍റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ വനിതാ...

എ.ഐ.ടി.യു.സി അടൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
അടൂർ : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ എ.ഐ.ടി.യു.സി...