ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. 19,85,071 പേര്‍ ഇതിനോടകം തന്നെ കോവിഡ് ബാധിച്ചു മരണമടഞ്ഞു. ആറ് കോടി അറുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുകയാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതലാളുകള്‍ മരിച്ചതും അമേരിക്കയിലാണ്. 3.93 ലക്ഷം പേരാണ് മരണമടഞ്ഞത്. ഒരു കോടി മുപ്പത്തി ഒന്‍പത് ലക്ഷം പേര്‍ സുഖം പ്രാപിക്കുകയുണ്ടായി.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,05,12,831 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,10,459 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേര്‍ മരിച്ചു. 1,01,46,254 പേര്‍ രോഗമുക്തി നേടിയിരിക്കുന്നത്.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് എണ്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,06,009 പേര്‍ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള റഷ്യയില്‍ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...