ഭാര്യ ഉള്‍പ്പെടെയുള്ള കൊള്ളസംഘത്തിന്റെ നായകനായ വടിവാള്‍ വിനീത്‌ കൊല്ലത്ത്‌ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  വടിവാള്‍ വിനീത്‌ കൊല്ലത്ത്‌ പിടിയില്‍. എറണാകുളം മുതല്‍ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നായകനാണ്‌ വിനീത്‌. ചടയമംഗലത്തുനിന്ന്‌ മോഷ്‌ടിച്ച കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ്‌ പിടിയിലായത്‌.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മോഷണം തുടങ്ങിയതാണ് വിനീത് . ഷിന്‍സിയെ വിവാഹം ചെയ്‌ത ശേഷം ഇരുവരും ചേര്‍ന്നായി മോഷണം. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പുന്നമടക്കാരിയാണ് ഷിന്‍സി.

ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴി‍ഞ്ഞമാസം അവസാനം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍നിന്ന്‌ വിനീതും മിഷേലും രക്ഷപെട്ടു. അതിനുശേഷം 20 കവര്‍ച്ചകളാണ് വിവിധ സ്ഥലങ്ങളില്‍ നടത്തിയത്‌. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ചൊവ്വാഴ്‌ച പുലര്‍ച്ചെ 1.30ന് ചെങ്ങന്നൂരില്‍നിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടര്‍ന്ന്‌ കാറില്‍ കയറി വടിവാള്‍ കഴുത്തില്‍വെച്ച്‌ സ്വര്‍ണമാല, മോതിരം, മൊബൈല്‍, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട്‌ കാറുമായി കടന്നു. പിന്നീട് കാര്‍ കൊല്ലം ചിന്നക്കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...