Saturday, April 27, 2024 9:02 pm

ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : അമേരിക്കന്‍ പ്രസിഡന്റായുള്ള സ്ഥാനാരോഹണത്തിന് മുന്‍പ് തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍. ട്രംപിന്‍റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്. മുസ്ലീം പ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതാണ് ബൈഡന്‍ അജണ്ടയിലെ ഒന്നാമത്തെ ഇനം.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക എന്നതിനാണ് അടുത്ത പരിഗണന. വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതും പത്ത് ദിന പദ്ധതികളില്‍പ്പെടുന്നു. മാസ്‌ക്കിനെ പുശ്ചത്തോടെ കണ്ടിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായി മാസ്‌ക്ക് ധാരണം നിര്‍ബന്ധമാക്കുന്നതും ബൈഡന്‍ അജണ്ടയിലുണ്ട്. ഇതിനൊക്കെ പുറമേ 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സമാശ്വാസ പാക്കേജും ബൈഡന്‍ വിഭാവനം ചെയ്യുന്നു.

ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ബൈഡന്റെ പ്രഖ്യാപനത്തിലുണ്ട്. ആദ്യ 10 ദിവസത്തിനുള്ളില്‍ തന്നെ ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാനുള്ള തീരുമാനത്തിലാണ് ബൈഡന്‍. കുടിയേറ്റ നിയമങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. വര്‍ക്ക് വീസ സംവിധാനവും എച്ച്1ബി വീസ നിയമങ്ങളിലെ കാര്‍ക്കശ്യവുമെല്ലാം മാറ്റത്തിന് വിധേയമാകുമെന്നാണ് വിലയിരുത്തല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി, അനുജനെ ആട്ടിയോടിച്ചു, 11കാരിയെ പീഡിപ്പിച്ച പ്രതിക്ക്, 30 വര്‍ഷം...

0
തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള...

കൽക്കി റിലീസ് തീയതി നീട്ടി ; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

0
റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി...

മല്ലപ്പള്ളി – തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; നടപടി വേണമെന്ന് ആവശ്യം

0
മല്ലപ്പള്ളി: മല്ലപ്പള്ളി - തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. യാത്രക്കാര്‍...

ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം ; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പോലീസ്

0
കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ്...