Saturday, May 25, 2024 5:02 pm

കളമശേരിയില്‍ സീമ കണ്ണനെ മാറ്റണമെന്നവശ്യപ്പെട്ട് മുസ്ലിംലീഗ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കളമശേരി: കളമശേരിയില്‍ യുഡിഎഫും മുസ്‌ലിം ലീഗും തമ്മില്‍ തര്‍ക്കം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ സീമ കണ്ണനെ മാറ്റണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണും സംഘവും കാലുവാരി.

യുഡിഎഫിന്‍റെ കളമശേരിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ജമാല്‍ മണക്കാടന്‍. എന്നാല്‍ 37ാം വാര്‍ഡില്‍ വിമതനെ നിര്‍ത്തിയത് ജമാല്‍ മണക്കാടനാണ്. ഇദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പില്‍ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ജമാല്‍ മണക്കാടനെതിരെ പരാതി കൊടുത്തിട്ടും ഡിസിസി നടപടിയെടുത്തില്ല. പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവും നടത്തിയില്ല. മുനിസിപ്പാലിറ്റി ഭരണം യുഡിഎഫിന് നഷ്ടമാകരുതെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ലീഗ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ യുഡിഎഫ് വിമതന്‍റെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ഇടത് – വലത് മുന്നണികള്‍ 20 സീറ്റുകള്‍ വീതം നേടിയിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് സീമ കണ്ണന്‍ ചെയര്‍പേഴ്സണായത്.

അതിന് ശേഷം യുഡിഎഫ് വിമതനായി മത്സരിച്ച്‌ ജയിച്ച കൗണ്‍സിലര്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിന്‍റെ ഭാഗമായി. ഇതോടെ 21-19 എന്ന നിലയിലാണ് മുനിസിപ്പാലിറ്റിയിലെ സീറ്റ് നില. മുനിസിപ്പല്‍ വാര്‍ഡായ 37ാം വാര്‍ഡിലെ വിജയത്തോടെ നഗരസഭയില്‍ 20 സീറ്റില്‍ എല്‍ഡിഎഫും 21 സീറ്റില്‍ യുഡിഎഫും എന്ന നിലയാണ്. യുഡിഎഫ് വിമതന്‍റെ പിന്തുണ നേടാനായാല്‍ ഇടതുമുന്നണിക്ക് ഭരണവും ലഭിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരണം അൽ ഇഹ്സാൻ സിൽവർ ജൂബിലി സമാപന സമ്മേളനവും സനദ് ദാനവും നടന്നു 

0
പത്തനംതിട്ട : അൽ ഇഹ്‌സാൻ സിൽവർ ജുബിലിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ...

ഒന്നാം സമ്മാനം 80 ലക്ഷം രൂപ ; കാരുണ്യ KR 655 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 655 ലോട്ടറി ഫലം...

ഭൈരവയുടെ കൂട്ടുകാരന്‍ ‘ബുജ്ജി’ എത്തി

0
ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898...

പരാതികൾ അവഗണിച്ച് ഉദ്ഘാടനം ; സംരക്ഷണ ഭിത്തിയും ഹൈമാസ്റ്റ് ലൈറ്റും കുളത്തിൽ

0
കുറവിലങ്ങാട്: ഉഴവൂർ ഗ്രാമപഞ്ചായത്ത് പെരുന്താനം വാർഡിലെ ചിറയീൽകുളം നവീകരണ പദ്ധതി അശാസ്ത്രീയവും...