Friday, May 31, 2024 3:23 pm

ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകളില്‍ ചിലര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകളില്‍ ചിലര്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നു. ഇതു സംബന്ധിച്ച്‌ ചില മാവോയിസ്റ്റ് നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തിയതായാണ് വിവരം. മാവോയിസ്റ്റ് നേതാക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടതും അറസ്റ്റിലായതും അതോടൊപ്പം സംഘടനയില്‍ മതതീവ്രവാദ സംഘടനകള്‍ നുഴഞ്ഞ് കയറിയതുമാണ് നേതാക്കളില്‍ ചിലരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുതെന്നാണ് വിവരം. കീഴടങ്ങുന്നത് സംബന്ധിച്ച്‌ മാവോയിസ്റ്റ് സംഘടനയ്ക്കകത്തും വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്നാണ് സൂചന.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കേരളത്തില്‍ പ്രധാനമായും മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ സമീപകാലത്തായി കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് വയനാട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയിലാണ് മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, അമ്പായത്തോട് പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട് പരസ്യമായി പ്രകടനം നടത്തുന്നതും പോസ്റ്ററുകളൊട്ടിക്കുന്നതും പതിവായിരുന്നു.

പ്രദേശത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോളനി നിവാസികള്‍ തന്നെയാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതും ആവശ്യമായ സഹായങ്ങള്‍ എത്തിച്ച്‌ കൊടുക്കുന്നതും. നേരത്തെ പോരാട്ടം അയ്യന്‍കാളിപ്പട തുടങ്ങിയ സംഘടനകളാണ് ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍ സമീപകാലത്തായി മതഭീകര സംഘടനകള്‍ മാവോയിസ്റ്റ് സംഘങ്ങളില്‍ സജീവമാവുകയും അതു വഴി കോളനികളില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി.

മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി നല്‍കിയുമാണ് മതഭീകര സംഘടനകള്‍ കോളനികളില്‍ സ്വാധീനമുറപ്പിച്ചത്. മാവോയിസ്റ്റുകളും മതഭീകര സംഘടനകളും ഒന്നിച്ച്‌ നിന്നാണ് സമീപകാലത്ത് കോളനികള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചത്. കോളനി നിവാസികള്‍ക്ക് സഹായം നല്‍കുന്നതു പോലെ തന്നെ മാവോയിസ്റ്റുകള്‍ക്കും പണവും സംരക്ഷണവും നല്‍കുന്നതും മതഭീകരവാദ സംഘടനകളാണ്. കോളനി കേന്ദ്രീകരിച്ച്‌ മതപരിവര്‍ത്തനം നടത്തുന്നതിനാണ് മതഭീകരവാദികള്‍ ഈ ബന്ധത്തെ ഉപയോഗിച്ചത്. ഒരു വിഭാഗത്തെ മാവോയിസ്റ്റ് ബന്ധം അവസാനിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഘടകം മതതീവ്രവാദികളുമായുള്ള ബന്ധമാണെന്നാണ് സൂചന.

മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് മുഖ്യധാരയിലെത്തുന്നവര്‍ക്ക് നേരത്തെ പിണറായി സര്‍ക്കാര്‍ സാമ്പത്തിക സഹായവും വീടുമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നു. മാവോയിസത്തിന്റെ കെണിയിലകപ്പെട്ടുപോയവര്‍ക്ക് അതില്‍ നിന്ന് തിരികെ വരുന്നതിന് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. മാവോയിസ്റ്റുകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് സഹായധനം നല്‍കാന്‍ തീരുമാനിച്ചത്. സംഘടനാ തലപ്പത്തുള്ളവരെയാണ് എ കാറ്റഗറിയില്‍ പെടുത്തിയത്. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനും മറ്റുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപവരെ നല്‍കാനുമാണ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ചില മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത് ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് വ്യക്തമല്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പടനിലത്ത് വീടുതകർന്നു ; താമരക്കുളത്ത് രണ്ടു ക്യാമ്പുകൾ തുറന്നു

0
ചാരുംമൂട് : ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറിയതോടെ താമരക്കുളം...

കെഎസ്ആർടിസി ബസ് ബൈക്കിന്‍റെ പിന്നിലിടിച്ചു ; റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം : പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

0
കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ...

മൃഗബലി : ഡി.കെ. ശിവകുമാറിൻ്റെ ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്, തളളി ദേവസ്വംമന്ത്രി

0
തിരുവനന്തപുരം : കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന്...