Tuesday, May 7, 2024 9:46 am

വാക്സിന്‍ സ്വീകരിച്ചയാള്‍ 5 ദിവസത്തിന് ശേഷം മരിച്ചു ; മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് വാക്സിന്‍ സ്വീകരിച്ച് അഞ്ച് ദിവസത്തിന് ശേഷം രോഗി മരിച്ചത് വൃക്കരോഗം രക്തസ്രാവത്തിലേക്ക് നയിച്ചത് മൂലമാണെന്ന് വിദഗ്ധ സമിതിയുടെ അന്വേഷ റിപ്പോര്‍ട്ട്. ചിറ്റോര്‍ഗഡ് ജില്ലയിലെ അസിസ്റ്റന്‍റ്  അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ സുരേഷ് ചന്ദ്ര ശര്‍മ്മയാണ് മരിച്ചത്. ജനുവരി 21ന് ഉദയ്പൂര്‍ ഗീതാഞ്ജലി മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം.

അഡ്‍വേഴ്സ് ഇവന്‍റ്  ഫോളോവിംഗ് ഇമ്മ്യൂണൈസേഷന്‍(AEFI) സമിതി നടത്തിയ അന്വേഷണത്തിലാണ് മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഗുജറാത്തിലെ നാദിയാദിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേഷ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്കരോഗവും ഉള്ള ആളാണ് സുരേഷ്. ഇതു മൂലമുണ്ടായ മസ്തിഷ്ക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും കോവിഡ് വാക്സിന് മരണവുമായി ബന്ധമില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് വാക്സിനേഷന്‍റെ ആദ്യ ഘട്ടം രാജസ്ഥാനിൽ ആരംഭിച്ച ജനുവരി 16 മുതൽ ഇതുവരെ 44 എ.ഇ.എഫ്.ഐ കേസുകൾ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 19 വരെ രാജസ്ഥാനിൽ 32,379 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരി സഞ്ചിക്കുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം ; സ്ത്രീ പിടിയിൽ

0
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ സ്ത്രീ പോലീസിന്റെ വലയിൽ കുടുങ്ങി. ഒറിഷയിലെ...

അധികൃതർക്ക് സമയവും സൗകര്യവും ഇല്ല ; മല്ലപ്പള്ളി നടപ്പാലം വൃത്തിയാക്കി തമിഴ്നാട് സ്വദേശി മുരുകന്‍

0
മല്ലപ്പള്ളി : കാടുമൂടി മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ മല്ലപ്പള്ളി വലിയപാലത്തിനോട് ചേർന്നുള്ള...

ഊട്ടി , കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ് ; അറിയേണ്ടതെല്ലാം

0
ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....

എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം തിരുവല്ല...