ഏതാവശ്യവും അംഗീകരിക്കാം ; എം.കെ വർഗീസിനെ വീണ്ടും ക്ഷണിച്ച് തൃശൂർ ഡി.സി.സി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മേയർ എം.കെ വർഗീസിനെ വീണ്ടും ക്ഷണിച്ച് തൃശൂർ ഡി.സി.സി. 5 വർഷം മേയറാക്കാമെന്ന വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. എം.കെ.വർഗീസ് പറയുന്ന ഏത് ആവശ്യവും അംഗീകരിക്കാൻ തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു. പുല്ലഴി ഡിവിഷനിൽ വിജയിച്ച പശ്ചാത്തലത്തിൽ ആണ് വിന്‍സെന്റിന്റെ  പ്രതികരണം.

എന്നാല്‍ നിലവിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് എം.കെ വര്‍ഗീസ് പറഞ്ഞു. തന്നെ ബുദ്ധിമുട്ടിക്കാത്ത കാലം വരെ എൽ.ഡി.എഫിനൊപ്പം നിൽക്കും. നിലവിലെ സഹചര്യത്തിൽ മറ്റു ചർച്ചകൾക്ക് സാധ്യതയില്ല. ഇപ്പോൾ രണ്ട് വർഷത്തേക്കാണ് മേയർ സ്ഥാനം. നിലവിലെ സാഹചര്യത്തിൽ അത് അഞ്ച് വർഷം വരെ ആകാമല്ലോ എന്നും വർഗീസ് പറഞ്ഞു.

തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ ഉൾപ്പെടെ 25 അംഗങ്ങളാണ് എൽ.ഡി.എഫിന് 23 പേരുടെ പിന്തുണ യു.ഡി.എഫിനുമുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്ന പുല്ലഴി ഡിവിഷനില്‍ യു.ഡി.എഫിന്റെ  കെ.രാമനാഥനാണ് വിജയിച്ചത്. 1009 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ് വിജയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...