വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി വസ്​തുക്കള്‍ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പോലീസ്​ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി വസ്​തുക്കള്‍ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പോലീസ്​ അറസ്റ്റ് ചെയ്തു. തേവലക്കര പുത്തന്‍സങ്കേതം ചുനക്കാട്ട് വയല്‍ വീട്ടില്‍ നവാസ്​ (36) ആണ്​ പിടിയിലായത്. കെ.എസ്.ഇ.ബിയില്‍ ലൈന്‍മാനാണ് നവാസ്​. സ്​കൂള്‍ മേഖല കേന്ദ്രീകരിച്ച്‌ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ നിരോധിത ലഹരിവസ്​തുകള്‍ ഉപയോഗിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

തേവലക്കര കോയിവിള അയ്യന്‍കോയിക്കല്‍ മേഖലയിലെ സ്​കൂള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വസ്​തുക്കള്‍ വിറ്റിരുന്നത്. വിദ്യാര്‍ഥികളുടെ കൈവശം കണ്ട ലഹരി വസ്​തുക്കളെക്കുറിച്ച്‌ വിദ്യാഭ്യാസ -സ്ഥാപനാധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാന്‍സാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ 120 പാക്കറ്റ് ലഹരിവസ്​തുക്കളുമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...