ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പോലീസ് നടപടികളിൽ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പോലീസ് നടപടികളിൽ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. നിരപരാധികൾക്ക് നേരേ അതിക്രമം കാണിച്ചവർ ആരായാലും നിയമം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. വിദ്യാർഥി പ്രതിഷേധത്തിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന് പോലീസിന് കോടതി നിർദേശം നൽകി. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഡേറ്റയും സംരക്ഷിക്കണം.സ്വതന്ത്ര അന്വേഷണത്തിന് എതിരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.

അതേസമയം വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തി ചാർജിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. ലോക്സഭയും രാജ്യസഭയും രണ്ടുമണി വരെ പിരിഞ്ഞു. എന്നാൽ രണ്ട് മണി മുതൽ പൊതു പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ ഇൻഡ്യാ സഖ്യം സഹകരിക്കും. 6 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയിൽ സൗരവ് ഗൊഗൊ യി, പ്രിയങ്ക ഗാന്ധി എന്നിവർ സംസാരിക്കും. ചർച്ചക്കായി ചെറുപ്പക്കാരായ എംപിമാരെയാണ് ബിജെപി കളത്തിൽ ഇറക്കുന്നത്. ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...