പാര്‍ട്ടി കമ്മിറ്റികളില്‍ ഞാൻ അടക്കം പിണറായി വിജയനെ വിമര്‍ശിക്കാറുണ്ട് ; ഇ.പി. ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിക്കാൻ തനിക്ക് യാതൊരു പേടിയുമില്ലെന്ന് സിപിഐഎം മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്കുള്ളിലെ ചർച്ചകളിലും കമ്മിറ്റികളിലും താനടക്കം നിരവധി നേതാക്കൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ വിമർശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരം അഭിപ്രായങ്ങളും വിമർശനങ്ങളും പൊതുവേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ പറയുന്നത് സിപിഐഎമ്മിന്റെ സംഘടനാ ശൈലിയല്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യുകയും അവിടെ തന്നെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറയേണ്ട കാര്യങ്ങൾ പാർട്ടി കമ്മിറ്റികളിൽ പറയുമെന്നും, ആന്തരിക ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് സംഘടനാ അച്ചടക്കത്തിന് യോജിച്ചതല്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഇ പി ജയരാജന്റെ മറുപടി. ‘ഞങ്ങള്‍ എന്തിനാണ് പേടിക്കുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ എന്തെല്ലാം വിമര്‍ശിക്കുന്നുണ്ട്. അതെല്ലാം വന്ന് മാധ്യമങ്ങളോട് പറയാത്തത് പാര്‍ട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങള്‍ക്ക് പറയേണ്ടത് പാര്‍ട്ടിയില്‍ പറയും. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ആലോചിക്കും. എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കുംസ്വയം വിമര്‍ശനവും ഉണ്ട്. തെറ്റ് തിരുത്തലുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...