വെള്ളവരകള്‍ മാഞ്ഞു : അപകടക്കെണിയായി കൈപ്പട്ടൂര്‍ ജംഗ്ഷനിലെ ബംമ്പ്

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍ : ഓമല്ലൂര്‍ – കൈപ്പട്ടൂര്‍ റോഡില്‍ കൈപ്പട്ടൂര്‍ ജംഗ്ഷനിലെ ബംമ്പ് തിരിച്ചറിയാനുള്ള വെള്ളവരകള്‍ മാഞ്ഞത് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. കൈപ്പട്ടൂര്‍ ജംഗ്ഷനില്‍ മൂന്ന് റോഡുകള്‍ കൂടിച്ചേരുന്നതിന് സമീപമാണ് ബംമ്പുള്ളത്. പന്തളം ഭാഗത്ത് നിന്നും ഏഴംകുളം, വള്ളിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇവിടെ എത്തിയതിന് ശേഷമാണ് ഓമല്ലൂര്‍ വഴി പത്തനംതിട്ടയിലേക്ക് പോവുക. എന്നാല്‍ കൈപ്പട്ടൂരിലെ മൂന്നുറോഡുകള്‍ കൂടിച്ചേരുന്ന ഭാഗം കടന്ന് ഓമല്ലൂര്‍ റോഡിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഡിലെ വലിയ ബംമ്പ് ശ്രദ്ധിക്കാതെ അപകടത്തില്‍പ്പെടുന്നത് പതിവായി മാറിയിട്ടുണ്ട്. ബംമ്പ് തിരിച്ചറിയുവാന്‍ ഇതിന് കുറുകെ വെളുത്ത വരകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രേഖപ്പെടുത്തിയ വരകള്‍ വാഹനങ്ങള്‍ കയറിയിറങ്ങി പകുതിയിലേറെയും മാഞ്ഞു.

ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ കൂടുതലും അപകടത്തില്‍പ്പെടുന്നത്. വേഗത്തില്‍ വരുന്ന ഇരുചക്ര വാഹന യാത്രികര്‍ അടയാളങ്ങള്‍ ഇല്ലാത്തതിനാല്‍ അടുത്തെത്തുമ്പോഴാണ് ബംമ്പ് ശ്രദ്ധയില്‍പ്പെടുക. അപ്പോഴേക്കും ഇരുചക്രവാഹനം ഇതിന് മുകളില്‍ കൂടി കയറിയിറങ്ങുകയും ചെയ്യും. നിയന്ത്രണം നഷ്ടപ്പെടുന്ന ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞ് വീഴുന്നതും പതിവാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തിരക്കുള്ള റോഡായതിനാല്‍ പെട്ടെന്ന് വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പുറകില്‍ വരുന്ന വാഹനം ഇടിക്കുവാനുള്ള സാധ്യതയും ഏറെയാണ്‌. പൊതുമരാമത്ത് റോഡ്‌ വിഭാഗമാണ്‌ റോഡിലെ ബംമ്പില്‍ വെള്ളവരകള്‍ അടയാളപ്പെടുത്തേണ്ടത്. എന്നാല്‍ പ്രദേശവാസികളും യാത്രക്കാരും പല തവണ ഈ ആവശ്യം ഉന്നയിച്ചിട്ടും ഇവര്‍ ഇതിന് തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...