ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്ന ദീപ് സിദ്ധുവിന് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ദീപ് സിദ്ധു നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷണ് പങ്കുവെച്ചു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ദീപ് സിദ്ധുവാണെന്നും പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം ദീപ് സിദ്ധുവിനെതിരെ കര്‍ഷക സംഘടനകളും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന ഘടകത്തിന്റെ പ്രസിഡന്റായ ഗുര്‍നാം സിങ്ങാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സിദ്ധു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.