Saturday, April 27, 2024 7:10 pm

ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. യുപിയിലെ എറ്റാവിലാണ് പാക് പൗര പഞ്ചായത്ത് പ്രസിഡന്റായത്. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.

എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യക്തമായി. ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന സ്ത്രീയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. 1980ല്‍ എറ്റാ സ്വദേശി അക്തര്‍ അലിയെ വിവാഹം കഴിച്ചാണ് ഇവര്‍ ഇന്ത്യയിലേക്ക് വരുന്നത്. പിന്നീട് ഇവര്‍ വിസ കാലാവധി നീട്ടുകയല്ലാതെ പൗരത്വം സ്വീകരിച്ചിരുന്നില്ല. 40 വര്‍ഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യന്‍ പൗരനായ അക്തര്‍ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന് ഇന്ത്യയിലെത്തിയത്.

ഇവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാതെ ഇവരുടെ വിസ പുതുക്കുകയായിരുന്നു ചെയ്തിരുന്നത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ശനിയാഴ്ച വീട്ടില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒടുവില്‍ ഒപ്പിട്ടു ; ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ 5 ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

0
തിരുവനന്തപുരം : പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ്...

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും, ആളുകൾ പരിഭ്രാന്തരാകരുത് ; നടക്കുന്നത് ട്രയല്‍ റണ്‍...

0
ഇടുക്കി: കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി,...

അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3...

0
പത്തനംതിട്ട : അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു

0
തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച...