ജയിലിലടയ്ക്കപ്പെട്ട കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെത്തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. തിങ്കളാഴ്ച തന്നെ മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് കിസാന്‍ മോര്‍ച്ച നേതാവ് പ്രേം സിങ് ഭാങ്കു പറഞ്ഞു. 112 കര്‍ഷകരാണ് നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

അതേസമയം അനിഷ്ട സംഭവങ്ങളിലും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകളിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്.

ജനുവരി 26 ലെ അക്രമത്തിനും കര്‍ഷകര്‍ക്കെതിരായ വ്യാജ കേസുകള്‍ക്കും പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്നും  കിസാന്‍ മോര്‍ച്ച നിയമ സെല്ലിലെ കുല്‍ദീപ് സിങ് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ ഭാഗമായ 16 കര്‍ഷകരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 70ഉം 80ഉം വയസുള്ളവര്‍ ഉള്‍പ്പെടെ 122 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത 122 പേരുടെ പട്ടികയില്‍ 80 കാരനായ ഗുര്‍മുഖ് സിങ്ങുമുണ്ട്. കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ഗുര്‍മുഖിനെ ജനുവരി 29 നാണ് മുഖര്‍ജി നഗര്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...