Thursday, May 2, 2024 4:16 am

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,88,079 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3985 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 601, കോട്ടയം 487, കോഴിക്കോട് 456, പത്തനംതിട്ട 410, എറണാകുളം 418, തൃശൂര്‍ 369, ആലപ്പുഴ 336, കൊല്ലം 333, തിരുവനന്തപുരം 223, പാലക്കാട് 90, കണ്ണൂര്‍ 118, വയനാട് 138, ഇടുക്കി 137, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കോട്ടയം 10, കോഴിക്കോട് 6, വയനാട് 5, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, തൃശൂര്‍, പാലക്കാട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്  രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 253, പത്തനംതിട്ട 257, ആലപ്പുഴ 413, കോട്ടയം 297, ഇടുക്കി 211, എറണാകുളം 640, തൃശൂര്‍ 452, പാലക്കാട് 302, മലപ്പുറം 315, കോഴിക്കോട് 639, വയനാട് 217, കണ്ണൂര്‍ 280, കാസര്‍ഗോഡ് 49 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,484 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 9,36,398 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,669 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,545 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,124 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...