Wednesday, July 3, 2024 9:27 pm

മീന്‍കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ കുടുംബത്തിന്​ നല്‍കിയ 37കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മീന്‍കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ കുടുംബത്തിന്​ നല്‍കിയ 37കാരന്‍ അറസ്റ്റില്‍. ഡല്‍ഹി ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്​റ്റേറ്റ്​ ബിസിനസുകാരനായ വരുണ്‍ അറോറയാണ്​ അറസ്റ്റിലായത്​.

വിഷം കലര്‍ത്തിയ മീന്‍കറി കഴിച്ച അറോറയുടെ ഭാര്യാസഹോദരിയും അമ്മായിയമ്മയും മരിച്ചു. വിഷം ഉള്ളില്‍ചെന്ന ഭാര്യ ദിവ്യ ഫെബ്രുവരി മുതല്‍ കോമയില്‍ കഴിയുകയാണ്​. ഭാര്യാമാതാവ്​ ​അനിത ശര്‍മ, ഭാര്യാ സഹോദരി പ്രിയങ്ക എന്നിവരാണ്​ മരിച്ചത്​. താലിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ വളരെ പതുക്കെ മാത്രമാകും മരണം സംഭവിക്കുക. മറ്റ്​ ആരോഗ്യപ്ര​ശ്​നങ്ങളുണ്ടാകുകയും ചെയ്യും.

മാര്‍ച്ച്‌​ 22ന്​ അനിത ശര്‍മ താലിയം ഉള്ളില്‍ചെന്ന്​ മരിച്ചതായി സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്​ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരിയില്‍ താലിയം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന്​ അനിത ശര്‍മയുടെ മകള്‍ ദിവ്യ സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന്​ തിരിച്ചറിഞ്ഞു. കൂടാതെ ബി.എല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു മകള്‍ ഫെബ്രുവരി 15ന്​ ചികിത്സയിലിരിക്കെ മരിച്ചതായും കണ്ടെത്തി. ഇവരുടെ ശരീരത്തില്‍ താലിയം ചെന്നതിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന്​ ഡോക്​ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്​തു.

ദിവ്യയുടെ പിതാവ്​ 62കാരനായ ദേവേന്ദ്ര മോഹന്‍ ശര്‍മ ശാരീരിക അസ്വസ്​ഥതകളെ തുടര്‍ന്ന്​ ചികിത്സ തേടിയിരുന്നു. താലിയം ശരീരത്തിലെത്തിയതിന്‍റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന്​ നടത്തിയ ​അന്വേഷണത്തില്‍ വരുണ്‍ ജനുവരി അവസാനത്തോടെ വീട്ടിലെത്തുകയും മീന്‍കറി പാകം ചെയ്​ത്​ കുടുംബത്തിന്​ നല്‍കിയതായും തെളിഞ്ഞു. കൂടാതെ വരുണിന്‍റെ വീട്ടില്‍ നിന്ന്​ പോലീസ്​ താലിയവും കണ്ടെടുത്തു.

മാര്‍ച്ച്‌​ 23നാണ്​ പോലീസ്​ വരുണ്‍ അറോറയെ അറസ്റ്റ്​ ചെയ്യുന്നത്​. ദേവേന്ദ്ര മോഹന്‍ ശര്‍മ നല്‍കിയ പരാതിയിലാണ്​ അറസ്റ്റ്​​ അറോറയുടെ വീട്ടില്‍ നടത്തിയ റെയ്​ഡില്‍ ലാപ്​ടോപ്​ കണ്ടുകെട്ടി. ഇന്‍റര്‍നെറ്റില്‍ താലിയത്തെക്കുറിച്ചും അതിന്‍റെ ഉപയോഗത്തെക്കുറിച്ചും അറോറ തിരഞ്ഞിരുന്നതായി പോലീസ്​ കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈനില്‍ ഇയാള്‍ താലിയം വാങ്ങുകയും ചെയ്​തിരുന്നു.

ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയ അപമാനത്തിന്​ മറുപടിയായാണ്​ താലിയം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതെന്ന്​ വരുണ്‍ പോലീസിന്​ മൊഴി നല്‍കി. വരുണിന്‍റെ പിതാവ്​ മരിച്ച അതേ സമയത്തുതന്നെ ദിവ്യ ഗര്‍ഭിണിയായിരുന്നു. പിതാവ്​ തന്‍റെ കുഞ്ഞിന്‍റെ രൂപത്തില്‍ തിരിച്ചുവരുന്നതായും അയാള്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന്​ ആരോഗ്യ പ്രശ്​നങ്ങളുണ്ടായതോടെ ദിവ്യയുടെ ഗര്‍ഭം കുടുംബം അലസിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ വരുണ്‍ എതിര്‍പ്പ്​ രേഖ​പ്പെടു​ത്തി. ഇതാണ്​ ഭാര്യയുടെ കുടുംബത്തിനോട്​ വൈരാഗ്യം തോന്നാന്‍ കാരണമെന്നും പോലീസ്​ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ.എം. എസ്. സുനിലിന്റെ 313 -മത് സ്നേഹഭവനം അകാലത്തിൽ മകനെ നഷ്ടപ്പെട്ട വിധവയായ ഭാരതിക്കും...

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി...

വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

0
റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം...

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല നടത്തി

0
പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശിൽപശാല...