Thursday, May 30, 2024 4:52 am

ഗുരുവായൂരില്‍ എന്‍ഡിഎ ദിലീപ് നായരെ പിന്തുണയ്ക്കും ; തലശ്ശേരിയില്‍ തീരുമാനമായില്ല

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ഗുരുവായൂരില്‍ എന്‍ഡിഎ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കും. ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം. തലശ്ശേരി മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ജില്ലാ ഘടകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അത് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അക്കാര്യം പ്രഖ്യാപിക്കും. തലശ്ശേരിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ’- കെ.സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 25,590 വോട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇത്തവണ ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടുകൂടി ആ സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്രയും പെട്ടെന്ന് സജീവമാകുമെന്ന് ദിലീപ് നായര്‍ പറഞ്ഞു. കഴിഞ്ഞ തവണ എന്‍ഡിഎ നേടിയ വോട്ടിനേക്കാള്‍ മുകളില്‍ ഇത്തവണ നേടുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയുടെ ഘടകകക്ഷിയാകുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നായിരുന്നു ദിലീപ് നായരുടെ പ്രതികരണം. നേരത്തേ അതിന് വേണ്ടി ശ്രമിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവേകാനന്ദപാറയിൽ ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും

0
തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന കന്യാകുമാരിയിലെ വിവേകാനന്ദപാറയിൽ 45 മണിക്കൂർ ധ്യാനമിരിക്കാനായി...

കേരളത്തിൽ കാലവർഷം ഇന്നെത്തും ; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ...

അഭയാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം ; ഇസ്രയേലിനെതിരെ സൗദിയും ഖത്തറും

0
റിയാദ്: റഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച്...

നരേന്ദ്രമോദിയുടെ കന്യാകുമാരി ധ്യാനത്തിനെതിരെ സിപിഎം രംഗത്ത് ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത്...