വയനാട് : ജില്ലയിൽ 4 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു. 2 വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവ തുറക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്ര സര്‍ക്കാറിെന്റ അനുമതിയില്ലാതെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോടതിയെ സമീപിച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രിയപ്പെട്ടവയായിരുന്നു. വനവിസ്തൃതി ഏറെയുള്ള ജില്ലയില്‍ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ധാരാളം സഞ്ചാരികള്‍ എത്തിയിരുന്നു.
ഈ കേന്ദ്രങ്ങളെല്ലാം അടഞ്ഞതോടെ ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വരുമാനം നിലച്ചു. ഈ മേഖലയില്‍ തൊഴിലെടുത്തു ജീവിക്കുന്നവരും പട്ടിണിയിലായി. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ അംഗീകാരത്തിനായി അപേക്ഷിക്കുകയും 2019 ഏപ്രില്‍ 24ന് അംഗീകാരം ലഭിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തവിട്ടത്. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വനം വകുപ്പിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.