Saturday, June 15, 2024 11:05 pm

മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചോ ? ജലദോഷം അവഗണിച്ച് ധർമടം റോഡ് ഷോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ചു കൃത്യമായി വിശദീകരിക്കാനാകാതെ സർക്കാർ. വിവാദത്തിനെതിരെ മന്ത്രി കെ.കെ. ശൈലജ രംഗത്തുവന്നെങ്കിലും വിമർശകർ ഉന്നയിച്ച കാര്യങ്ങൾക്ക് മന്ത്രിക്കു കൃത്യമായ മറുപടി നൽകാനായില്ല. ഒപ്പം മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും അവർ സമ്മതിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് 6നു കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ രാവിലെ മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്യാൻ എത്തിയപ്പോൾ വീണ ഒപ്പം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കാണു വീണയുടെ പരിശോധനാഫലം ലഭിച്ചത്. കോവിഡ് പോസിറ്റീവായതിനാൽ വൈകിട്ട് 6.30നു പിണറായിയിലെ ആർസി അമല ബേസിക് യുപി സ്‌കൂളിൽ പിപിഇ കിറ്റ് ധരിച്ചെത്തി വീണ വോട്ട് ചെയ്യുകയായിരുന്നു. 8നാണു മുഖ്യമന്ത്രിക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാർച്ച് 3ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച മുഖ്യമന്ത്രിക്കു കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലെന്ന നിലയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നുമാണ് അന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചത്.

മാർഗരേഖ അനുസരിച്ച് 10ാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെന്നു കണ്ടാൽ മാത്രമേ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പാടുള്ളൂ. 18നാണു മുഖ്യമന്ത്രിക്കു പരിശോധന നടത്തേണ്ടത്. ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടതോടെ മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നു വിമർശനം ഉയർന്നു. അപ്പോഴാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രതികരണം വരുന്നത്. പിണറായിക്കു 4നു തന്നെ ജലദോഷം ഉണ്ടായിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തൽ. അതനുസരിച്ചു വിഷു ദിനമായ ഇന്നലെ 10 ദിവസമായെന്നും അതാണു പരിശോധന നടത്തിയതും ഡിസ്ചാർജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ ന്യായീകരണം മുഖ്യമന്ത്രിയെയും സർക്കാരിനെയും കൂടുതൽ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് 4നാണു ചലച്ചിത്ര നടന്മാർ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്ക്കു പിണറായി നേതൃത്വം നൽകിയത്. രോഗലക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രി അതിൽ പങ്കെടുത്തതു പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനമെന്നാണു കുറ്റപ്പെടുത്തൽ. കൂടുതൽ പേരിലേക്ക് വൈറസ് പടർത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സമീപനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും വിമർശിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരാതിയും നൽകി.

സമയക്രമവും വീഴ്ചകളും വിശദീകരിക്കാനാകാതെ വട്ടം ചുറ്റുകയാണ് അധികൃതർ. മാത്രമല്ല ഇന്നു മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ എത്തിയ മന്ത്രി ശൈലജയും പിണറായിക്കു വലിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നു വാദിച്ചു. മകൾക്കു രോഗലക്ഷണം ഉണ്ടായിരിക്കെ അതേ വീട്ടിൽ കഴിഞ്ഞ പിണറായിക്ക് രോഗലക്ഷണം ഉണ്ടായിരുന്നെന്നു മന്ത്രിയും സമ്മതിക്കുന്നു. ലോകത്ത് ഒരിടത്തും കോവിഡ് ലക്ഷണത്തിനു വലുപ്പച്ചെറുപ്പം നിശ്ചയിച്ചിട്ടില്ലെന്നാണു വിമർശകർ പറയുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃത്താലയിൽ ഭൂമികുലുക്കമുണ്ടായ സ്ഥലങ്ങൾ മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

0
തൃശ്ശൂർ: തൃത്താലയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ വ്യാപകമായി ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ...

മകളുടെ ഭാവിയിൽ ആശങ്ക, ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് മാതാവ്

0
ബെംഗളൂരു : ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് മാതാവ്....

കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല : എംകെ സ്റ്റാലിൻ

0
ചെന്നൈ: കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതൊന്നും ഈ...

കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്

0
ദില്ലി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി...