മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചോ ? ജലദോഷം അവഗണിച്ച് ധർമടം റോഡ് ഷോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ചു കൃത്യമായി വിശദീകരിക്കാനാകാതെ സർക്കാർ. വിവാദത്തിനെതിരെ മന്ത്രി കെ.കെ. ശൈലജ രംഗത്തുവന്നെങ്കിലും വിമർശകർ ഉന്നയിച്ച കാര്യങ്ങൾക്ക് മന്ത്രിക്കു കൃത്യമായ മറുപടി നൽകാനായില്ല. ഒപ്പം മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും അവർ സമ്മതിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് 6നു കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ രാവിലെ മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്യാൻ എത്തിയപ്പോൾ വീണ ഒപ്പം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കാണു വീണയുടെ പരിശോധനാഫലം ലഭിച്ചത്. കോവിഡ് പോസിറ്റീവായതിനാൽ വൈകിട്ട് 6.30നു പിണറായിയിലെ ആർസി അമല ബേസിക് യുപി സ്‌കൂളിൽ പിപിഇ കിറ്റ് ധരിച്ചെത്തി വീണ വോട്ട് ചെയ്യുകയായിരുന്നു. 8നാണു മുഖ്യമന്ത്രിക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാർച്ച് 3ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച മുഖ്യമന്ത്രിക്കു കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലെന്ന നിലയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നുമാണ് അന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചത്.

മാർഗരേഖ അനുസരിച്ച് 10ാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെന്നു കണ്ടാൽ മാത്രമേ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പാടുള്ളൂ. 18നാണു മുഖ്യമന്ത്രിക്കു പരിശോധന നടത്തേണ്ടത്. ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടതോടെ മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നു വിമർശനം ഉയർന്നു. അപ്പോഴാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രതികരണം വരുന്നത്. പിണറായിക്കു 4നു തന്നെ ജലദോഷം ഉണ്ടായിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തൽ. അതനുസരിച്ചു വിഷു ദിനമായ ഇന്നലെ 10 ദിവസമായെന്നും അതാണു പരിശോധന നടത്തിയതും ഡിസ്ചാർജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ ന്യായീകരണം മുഖ്യമന്ത്രിയെയും സർക്കാരിനെയും കൂടുതൽ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് 4നാണു ചലച്ചിത്ര നടന്മാർ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്ക്കു പിണറായി നേതൃത്വം നൽകിയത്. രോഗലക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രി അതിൽ പങ്കെടുത്തതു പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനമെന്നാണു കുറ്റപ്പെടുത്തൽ. കൂടുതൽ പേരിലേക്ക് വൈറസ് പടർത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സമീപനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും വിമർശിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരാതിയും നൽകി.

സമയക്രമവും വീഴ്ചകളും വിശദീകരിക്കാനാകാതെ വട്ടം ചുറ്റുകയാണ് അധികൃതർ. മാത്രമല്ല ഇന്നു മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ എത്തിയ മന്ത്രി ശൈലജയും പിണറായിക്കു വലിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നു വാദിച്ചു. മകൾക്കു രോഗലക്ഷണം ഉണ്ടായിരിക്കെ അതേ വീട്ടിൽ കഴിഞ്ഞ പിണറായിക്ക് രോഗലക്ഷണം ഉണ്ടായിരുന്നെന്നു മന്ത്രിയും സമ്മതിക്കുന്നു. ലോകത്ത് ഒരിടത്തും കോവിഡ് ലക്ഷണത്തിനു വലുപ്പച്ചെറുപ്പം നിശ്ചയിച്ചിട്ടില്ലെന്നാണു വിമർശകർ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...