തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോൺഗ്രസ് വേണ്ടെന്ന് വച്ചു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് ഉന്നാതാധികാര സമിതിയിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ തുറന്നടിച്ചത്. പാലായിലെ നവകേരള സദസിൽ ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തോൽവിയിലേക്ക് വഴി തെളിച്ചെന്നും വിമർശനമുയർത്തി. എന്നാൽ പാർട്ടി വൈസ് ചെയർമാൻ കൂടിയായ ചാഴിക്കാടന്‍റെ വിമർശനങ്ങൾ വയസ്ക്കരകുന്നിലെ പാർട്ടി ഓഫീസിന്റെ ചുവരുകൾക്ക് പുറത്തേക്ക് പോകണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം.

സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും മാത്രമായി വിമർശിക്കേണ്ടെന്ന് ഉന്നതാധികാര സമിതി യോഗത്തിലും ജോസ് കെ മാണി പറഞ്ഞതാണ്. സിപിഎം കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന ചാഴിക്കാടന്റെ ആവശ്യവും പാർട്ടി തള്ളി. ഇതെല്ലാം സിപിഎം നൽകിയ രാജ്യസഭ സീറ്റിനുള്ള ചെയർമാന്റെ ഉപകാരസ്മരണ എന്ന് വിലയിരുത്തുന്നവ‍ർ പാ‍ർട്ടിയിൽ തന്നെയുണ്ട്. ഇക്കൂട്ടർക്ക് നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പാണ്. അതൃപ്തിയിലുള്ള ചില ഉന്നതാധികാര സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പാർട്ടി വിടാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നു. പി ജെ ജോസഫ് വിഭാഗവുമായി ചില അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞുവെന്നാണ് വിവരങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...