Saturday, May 18, 2024 2:24 pm

എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജീകരിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ഉടന്‍ ആരംഭിക്കണമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കളക്ടറുടെ നിര്‍ദേശം.

ആദ്യഘട്ടത്തില്‍ നല്‍കിയ അതേശ്രദ്ധ ഇപ്പോഴത്തെ സാഹചര്യത്തിലും ആവശ്യമാണ്. വരുന്ന അഞ്ച് ദിവസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ 1500 കിടക്കകള്‍ ഒരുക്കണം. സജ്ജമാക്കിയ സിഎഫ്എല്‍ടിസികളുടെ പട്ടിക ഈ മാസം 30 ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കണം. 70 മുതല്‍ 100 കിടക്കകള്‍ സജീകരിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് ആവശ്യം.

ഡൊമസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. രോഗവ്യാപനമുള്ള ചെറിയ പ്രദേശങ്ങളിലെ രോഗികളെ ഡിസിസിയിലേക്കു മാറ്റുന്നതോടെ രോഗവ്യാപനം തടയാന്‍ സാധിക്കും. സിഎഫ്എല്‍ടിസികളിലേക്കുള്ള കിടക്കകള്‍ തയാറായെന്ന് ഉറപ്പുവരുത്തണം. സിഎഫ്എല്‍ടിസികളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ക്രമീകരിച്ച് സ്ഥാപനങ്ങള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

എഡിഎം ഇ.മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സജിത്ത്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

0
തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം...

കേരളത്തില്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ന് പിടിച്ചത് കോടികളുടെ സ്വര്‍ണ്ണം

0
തിരുവനന്തപുരം: സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇന്ന് മാത്രം സംസ്ഥാനത്ത്...

‘തെരഞ്ഞെടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി ഇപ്പോഴും പണപ്പിരിവ് നടത്തുന്നു’ ; ആരോപണവുമായി DYFI

0
പമ്പ: ബിജെപിക്കെതിരെ ആരോപണവുമായി DYFI. തെരെഞ്ഞടുപ്പ് സമയത്ത് അടിച്ച രസീതുമായി ബിജെപി...

ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ച് തേക്കുതോട് നിവാസികൾ

0
തേക്കുതോട് : ജിയോ നെറ്റ്‌വർക്ക് ഉപേക്ഷിച്ച് തേക്കുതോട് നിവാസികൾ. ജിയോ നെറ്റ്...