Wednesday, June 26, 2024 2:06 pm

മഹാരാഷ്​ട്രയില്‍ കോവിഡ്​ വ്യാപനം അതിരൂക്ഷം : നിയന്ത്രണങ്ങള്‍ മെയ്​ 15 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ലോക്​ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ മെയ്​ 15 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ​ങ്കെടുത്ത മുഴുവന്‍ മന്ത്രിമാരും ലോക്​ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു.

കോവിഡ്​ വ്യാപനത്തി​ന്റെ പശ്​ചാത്തലത്തില്‍ ഏപ്രില്‍ നാലിനാണ്​ മഹാരാഷ്​ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്​. വാരാന്ത്യ ലോക്​ഡൗണും രാത്രികാലങ്ങളില്‍ കര്‍ഫ്യുവുമായിരുന്നു ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. പിന്നീട്​ സ്വകാര്യ ഓഫീസുകള്‍, തിയറ്ററുകള്‍, സലൂണ്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി. മൂന്നാംഘട്ടത്തില്‍ പലചരക്ക്​, പച്ചക്കറി, പാല്‍ എന്നിവ വില്‍ക്കുന്ന കടകളോട്​ നാല്​ മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതേസമയം മഹാരാഷ്​ട്രയില്‍ കോവിഡ്​ വ്യാപനം ശമനമില്ലാതെ തുടരുകയാണ്​ 63,309 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. 985 പേര്‍ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തു. 18 മുതല്‍ 44 വയസ്​ പ്രായമുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ വിതരണം സംസ്ഥാനത്ത്​ ആരംഭിക്കുന്നത്​ വൈകുമെന്ന സൂചനയും മഹാരാഷ്​ട്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്​.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് തുടങ്ങി

0
പള്ളിപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് (കൊന്നൊടുക്കൽ)...

മലപ്പുറത്ത് യുവാവിനെയും മകളെയും കാണാനില്ലെന്ന് പരാതി

0
മലപ്പുറം: യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക്...

കാറ്റും മഴയും: ചാരുംമൂട് മേഖലയിൽ കനത്തനാശം

0
ചാരുംമൂട് : കഴിഞ്ഞദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ...

കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

0
കോട്ടയം : അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു....