Wednesday, June 26, 2024 9:27 am

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം : കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും കേരളത്തിലാകെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

ആന്‍ഡമാനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ തീവ്രന്യൂനമര്‍ദമായി മാറി. ഇന്നു രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. വീണ്ടും ശക്തിയാര്‍ജിച്ച്‌ തീവ്ര ചുഴലിക്കാറ്റായി മാറി മറ്റന്നാള്‍ വടക്കന്‍ ഒഡീഷ-പശ്ചിമബംഗാള്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണു വിലയിരുത്തല്‍. ന്യൂനമര്‍ദഫലമായി അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചതാണ് മഴ സജീവമാക്കിയത്.
ഈ വര്‍ഷം മാര്‍ച്ച്‌ 1 മുതല്‍ ഇതുവരെ 128% അധികമഴ ലഭിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വേനല്‍മഴ കണക്കാണിത്. 2014, 2016, 2017, 2019 വര്‍ഷങ്ങളില്‍ വേനല്‍മഴ ശരാശരിയെക്കാള്‍ കുറഞ്ഞു. 2015 (23%), 2018 (37%), 2020 (7%) വര്‍ഷങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു

0
തുമ്പമൺ : തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുമ്പമൺ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാറഡുക്ക തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാ‍ഞ്ചിന്

0
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ...

മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

0
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത്...