കൊറോണ വാക്‌സിൻ മിഷൻ : വിദേശകാര്യമന്ത്രി ജയ്ശങ്കർ ന്യൂയോർക്കിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ്സിലേക്ക് പുറപ്പെട്ട വിദേശകാര്യമന്ത്രി ജയ്ശങ്കർ ഇന്ന് ന്യൂയോർക്കിലെത്തി. യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ജയ്ശങ്കർ യുഎസ് സന്ദർശിക്കുന്നത്. യുഎന്നിലെ ഇന്ത്യൻ അംബാസിഡർ ടി എസ് ത്രിമൂർത്തി ജയ്ശങ്കറെ വിമാനത്താവളത്തിൽ സ്വീകരിച്ചു. യുഎൻ സുരക്ഷാസമിതിയിൽ അംഗമായ ശേഷമുള്ള ജയ്ശങ്കറുടെ ആദ്യ ന്യൂയോർക്ക് സന്ദർശനമാണ് ഇത്.

ഈ വർഷം ജനുവരി ഒന്നിനാണ് ഇന്ത്യ സുരക്ഷാസമിതി അംഗമായത്. വിദേശകാര്യമന്ത്രി യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്രസ്സുമായും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ വാക്‌സിൻ കമ്പനി പ്രതിനിധികളെയും കാണും. ഇന്ത്യക്ക് ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കലാണ് സന്ദർശനത്തിന്റെ മുഖ്യ ഉദ്ദേശ്യം. ഇന്ത്യയുടെ അയൽരാജ്യങ്ങൾക്കുവേണ്ടിയും ഇടപെടുമെന്നാണ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...