Wednesday, June 19, 2024 7:35 am

ഇനി ബി.ജെ.പിയോട് മൃദു സമീപനം ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര നയങ്ങള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് തന്റെ വിശ്വാസമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം നിലകൊള്ളാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം എന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തോട് പൂര്‍ണ്ണ പിന്തുണയാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഗ്രൂപ്പുകള്‍ ഇല്ലാതായത് സ്വാഗതാര്‍ഹമാണ്, അതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുണ്ടാകരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്ന തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നു, ആവേശത്തിൽ പ്രവർത്തകർ

0
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ളപ്രാഥമിക ചർച്ചകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ...

സ്ഥല പരിമിതി മൂലം അടുക്കള പൊളിച്ച് ഒടുവിൽ മകൾ അമ്മയ്ക്ക് ചിത ഒരുക്കി

0
തലവടി: തീരാ നൊമ്പരങ്ങള്‍ മാത്രം ബാക്കിയാക്കി തളർന്ന ശരീരവും മനസ്സുമായി വീൽചെയറിൽ...

രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവം ; ഒരാൾ കൂടി...

0
കോഴിക്കോട്: പുതിയങ്ങാടിയില്‍ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ...

തെരഞ്ഞെടുപ്പിലെ പരാജയം ; സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചര്‍ച്ചകൾ തുടരും

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും....