Monday, May 27, 2024 11:55 am

യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടി. മാര്‍ട്ടിന്‍ ജോസഫി (26) നെ തൃശൂരിലെ കിരാലൂരില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പോലീസ് പിടികൂടിയത്.

ഏപ്രില്‍ 8നാണ് മാര്‍ട്ടിനെതിരെ യുവതി പരാതി നല്‍കിയത്. ഒളിവില്‍പോയ ഇയാള്‍ തൃശൂര്‍ മുണ്ടൂരിലെത്തിയെന്നു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കഴിഞ്ഞദിവസം വ്യക്തമായിരുന്നു. മാര്‍ട്ടിന്‍ കോഴിക്കോട് അടുത്ത ബന്ധുവിന്റെ വീട്ടിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഒരു ചതുപ്പ് പ്രദേശത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം ലഭിച്ചിരുന്നത്. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശമാണിത്. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇയാള്‍ ഒരു മാസത്തോളമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. കൊച്ചി പോലീസ് ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസവും പരിശോധന നടത്തുകയും സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സഹോദരന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശിയായ യുവതിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച്‌ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലാണ് മാര്‍ട്ടിന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലിചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച്‌ താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

എട്ടാം തീയതി രാവിലെ നാലുമണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇയാള്‍ ഇവിടെ  ഒളിവില്‍ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തിരുന്നു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ളാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച്‌ യുവതി രക്ഷപെടുകയും ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പോലീസ് മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്ളാറ്റ് ഒഴിവാക്കി മാര്‍ട്ടിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും. എന്നാല്‍ ഇതിനകം പ്രതിയെ കണ്ടെത്താനായാല്‍ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോടതി അനുവദിച്ച സമയവും കഴിയുന്നു ; ജനങ്ങൾക്ക് ദുരിതമായി ഒരു റോഡ് ; പണി...

0
ചാരുംമൂട്: റോഡ് പണി പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ച സമയം അവസാനിക്കാൻ ദിവസങ്ങൾ...

ഇന്ധനം തീര്‍ന്ന് വാഹനം റോഡരികില്‍ നിര്‍ത്തി ; പിന്നാലെ കാറിനുചുറ്റും കുഴിയെടുത്ത് റോഡ് നിര്‍മാണ...

0
ആലപ്പുഴ: ഇന്ധനം തീർന്നതോടെ റോഡരികിൽ കാർ ഒന്നൊതുക്കിയതേ നിധിന് ഓർമയുള്ളൂ. വാഹനം...

പുനലൂർ – മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി നടത്തിയ ഓടയുടെ നിർമാണം അശാസ്ത്രീയമെന്ന് ആക്ഷേപം

0
കലഞ്ഞൂർ : പുനലൂർ - മൂവാറ്റുപുഴ ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി നടത്തിയ...

രണ്ടാംബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നത് ; അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം –...

0
കോഴിക്കോട്: മദ്യനയയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്‍കാന്‍ പിരിവിന്...