Wednesday, June 26, 2024 12:07 pm

കടൽക്കൊല കേസ് – നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രം ; ബന്ധുക്കൾക്ക് ഉടൻ പണം ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാദമായ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച വിധി വരും. കേന്ദ്രസർക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തുകയുടെ വിതരണം, നിക്ഷേപം എന്നിവയിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് എം ആർ ഷാ വ്യക്തമാക്കി. നഷ്ടപരിഹാരത്തുക കുടുംബങ്ങളെ നേരിട്ട് ഏൽപ്പിക്കാവുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കോടതി ഉത്തരവനുസരിച്ചുള്ള പത്ത് കോടി രൂപ നഷ്ടരപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. 9 വർഷത്തിന് ശേഷമാണ് കടൽക്കൊല കേസിലെ നടപടികൾ അവസാനിക്കാൻ പോകുന്നത്.

കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട പത്ത് കോടി രൂപ കെട്ടിവെച്ചാലേ നടപടി അവസാനിപ്പിക്കൂ എന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. 2012ലാണ് കേരളത്തിലെ സമുദ്രാതിർത്തിയിൽ രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. ഇറ്റാലിയൻ നാവികർ മാസിമിലാനോ ലാത്തോറേയ്, സാൽവത്തോറെ ജിറോൺ എന്നിവരാണ് കേസിലെ പ്രതികൾ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സൗജന്യമായി സർക്കാർ സ്ഥാപനങ്ങൾക്ക് ; പുതിയ ആശുപത്രി നിർമിക്കും

0
കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക്...

പാലം പണി പൂര്‍ത്തിയായി ; എന്നാൽ സമീപനപാത ഇല്ല, തോട്ടുകടവുകാര്‍ ദുരിതത്തില്‍

0
ഏനാദിമംഗലം : പൂതങ്കരയിൽനിന്ന് കല്ലട ജലസേചന പദ്ധതി കനാലിന് കുറുകെ തോട്ടുകടവിലേക്ക്...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; ഡാ​മു​ക​ളി​ൽ ജ​ല നി​ര​പ്പ് ഉ​യ​രു​ന്നു, മുന്നറിയിപ്പ് നൽകി അധികൃതർ

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പ​ത്ത​നം​തി​ട്ട...

ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ആദായനികുതി മന്ത്രിമാർത്തന്നെ അടയ്ക്കണം ; നിർദ്ദേശവുമായി മധ്യപ്രദേശ് സർക്കാർ

0
ഭോപ്പാൽ: ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ആദായനികുതി മന്ത്രിമാർതന്നെ അടയ്ക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ....