കടൽക്കൊല കേസ് – നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രം ; ബന്ധുക്കൾക്ക് ഉടൻ പണം ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാദമായ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച വിധി വരും. കേന്ദ്രസർക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തുകയുടെ വിതരണം, നിക്ഷേപം എന്നിവയിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് എം ആർ ഷാ വ്യക്തമാക്കി. നഷ്ടപരിഹാരത്തുക കുടുംബങ്ങളെ നേരിട്ട് ഏൽപ്പിക്കാവുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കോടതി ഉത്തരവനുസരിച്ചുള്ള പത്ത് കോടി രൂപ നഷ്ടരപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. 9 വർഷത്തിന് ശേഷമാണ് കടൽക്കൊല കേസിലെ നടപടികൾ അവസാനിക്കാൻ പോകുന്നത്.

കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട പത്ത് കോടി രൂപ കെട്ടിവെച്ചാലേ നടപടി അവസാനിപ്പിക്കൂ എന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. 2012ലാണ് കേരളത്തിലെ സമുദ്രാതിർത്തിയിൽ രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. ഇറ്റാലിയൻ നാവികർ മാസിമിലാനോ ലാത്തോറേയ്, സാൽവത്തോറെ ജിറോൺ എന്നിവരാണ് കേസിലെ പ്രതികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....