Saturday, May 18, 2024 3:50 am

ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമ്പത്തിക തട്ടിപ്പില്‍ ഒളിവില്‍ പോയ തറയില്‍ ഫിനാന്‍സ്‌  ഉടമ സജി സാമിന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ്‌  പുറപ്പെടുവിക്കും. ഇന്നലെ മുതല്‍ സുഹൃത്തുക്കളുടെയും ബന്ധുവീടുകളിലുമായി പോലീസ് സജി സാമിനായി തിരച്ചില്‍ വ്യാപകമാക്കി. നിക്ഷേപകരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണം ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ്.

അതേസമയം പത്തനംതിട്ട ഓമല്ലൂരിലെ തറയില്‍ ഫിനാന്‍സിനെതിരെ കൂടുതല്‍  നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. അടൂരിലും പത്തനംതിട്ടയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത. നാല് പതിറ്റാണ്ടോളം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. നാലു ബ്രാഞ്ചുകളിലൂടെ 50 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ്‌ പ്രാഥമിക വിവരം. തുക ഇതില്‍ കൂടുവാനും സാധ്യതയുണ്ട്. തകര്‍ന്ന പോപ്പുലര്‍ ഫിനാന്‍സില്‍ സജി സാം പണം നിക്ഷേപിച്ചിരുന്നെന്നും പറയുന്നു.

പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടര്‍ന്ന് പോലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച്‌ നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം 30 ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയില്‍ ബാങ്ക് ഉടമയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിന്‍വലിക്കാന്‍ എത്തിയവര്‍ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തി.

നിക്ഷേപകര്‍ പലരും സജി സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. അടൂര്‍ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിക്ക് കൂടുതല്‍ ആളുകള്‍ ഇ മെയില്‍ വഴിയും പരാതി അയക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം...

0
കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം...

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...