Friday, April 26, 2024 6:22 am

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍: കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ്-19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്.

പലതരം വവ്വാലുകളില്‍നിന്നു ഗവേഷകര്‍ നോവല്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതില്‍ സാര്‍സ് കോവ്-2വിനു സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു. വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍നിന്നു മേയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണു സാമ്പിളുകള്‍ ശേഖരിച്ചത്- ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജൂണ്‍ 2020ല്‍ തായ്‌ലന്‍ഡില്‍നിന്നു ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാമ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്നും ചില ഇടങ്ങളില്‍ ഇതു വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നിലവിലെ കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളോടു വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍നിന്നു കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് പോളിംഗ് ചൂടിന് പിന്നാലെ വേനൽച്ചൂടും ശക്തമാകും ; അത്യുഷ്ണ മുന്നറിയിപ്പ് നൽകി...

0
തിരുവനന്തപുരം: ജനലക്ഷങ്ങൾ വോട്ടിടാൻ ഇറങ്ങുന്ന ഇന്നും സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി, ഏറ്റെടുത്ത ഭൂമി അദാനി...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി, ഏറ്റെടുത്ത...

ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​യ്ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​മ​ർ​ശി​ക്കു​ന്ന​തി​ൽ നി​ന്നും വിലക്കിയതായി റിപ്പോർട്ടുകൾ

0
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ​യും ഭാ​ര്യ ബു​ഷ്‌​റ ബീ​ബി​യെ​യും...

വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും ; ഇക്കുറി ജനവിധി തേടുന്നത് 194 സ്ഥാനാർഥികൾ, ആവേശത്തിൽ...

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഒരുങ്ങി കേരളം. രാവിലെ ഏഴ് മണിക്കാണ്...