വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി, ഏറ്റെടുത്ത ഭൂമി അദാനി ഗ്രൂപ്പിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി, ഏറ്റെടുത്ത ഭൂമി അദാനി ഗ്രൂപ്പിന് കൈമാറുംതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതല്‍ ദേശീയപാത 66നെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ വരെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) പൂര്‍ത്തിയാക്കി.ആകെ വേണ്ടിവരുന്ന 42 സെന്റ് ഭൂമിയില്‍ 35.81 സെന്റാണ് ഏറ്റെടുത്തത്. ശേഷിക്കുന്ന 6.19 സെന്റ് ദേശീയപാത അതോറിട്ടിയാവും ഏറ്റെടുക്കുക.ഏറ്റെടുത്ത ഭൂമി ഉടന്‍തന്നെ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് കൈമാറും.ഭൂമി ഏറ്റെടുത്ത് നല്‍കിയ സാഹചര്യത്തില്‍ ഉടന്‍തന്നെ അദാനി ഗ്രൂപ്പ് റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. അപ്രോച്ച് റോഡിന്റെ മുല്ലൂരില്‍ നിന്നുള്ള ഭാഗത്താണ് നിര്‍മ്മാണം.

ജൂണില്‍ ടെന്‍ഡര്‍ ക്ഷണിക്കാനാണ് ആലോചന.റോഡ് നിര്‍മ്മിക്കുമ്പോള്‍ 29 കുടുംബങ്ങളെയാണ് ബാധിക്കുക. 78 മരങ്ങളും മുറിച്ചുമാറ്റേണ്ടി വരും.തുറമുഖത്തെ എന്‍.എച്ച് 66ഉം ആയി ബന്ധിപ്പിക്കുന്നതിനുള്ള രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ നാലുവരിപ്പാത നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ പാതയില്‍ രണ്ട് പാലങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.അതേസമയം, വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന്റെ (ദേശീയപാത 866) കാര്യത്തില്‍ നടപടി നീളുകയാണ്. 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തുക വിഹിതത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണിത്. തുറമുഖത്തെ കന്യാകുമാരി-പനവേല്‍ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന പാതയാണ് ഔട്ടര്‍ റിംഗ് റോഡ്.അതിനാല്‍ തുറമുഖം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കണ്ടെയ്നര്‍ ലോറികള്‍ ദേശീയപാത 66ലെത്താന്‍ സഞ്ചരിക്കുന്നത് ഇതുവഴിയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...