ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമ്പത്തിക തട്ടിപ്പില്‍ ഒളിവില്‍ പോയ തറയില്‍ ഫിനാന്‍സ്‌  ഉടമ സജി സാമിന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ്‌  പുറപ്പെടുവിക്കും. ഇന്നലെ മുതല്‍ സുഹൃത്തുക്കളുടെയും ബന്ധുവീടുകളിലുമായി പോലീസ് സജി സാമിനായി തിരച്ചില്‍ വ്യാപകമാക്കി. നിക്ഷേപകരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണം ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ്. അതേസമയം പത്തനംതിട്ട ഓമല്ലൂരിലെ തറയില്‍ ഫിനാന്‍സിനെതിരെ കൂടുതല്‍  നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. അടൂരിലും പത്തനംതിട്ടയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത. നാല് പതിറ്റാണ്ടോളം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. നാലു ബ്രാഞ്ചുകളിലൂടെ 50 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ്‌ പ്രാഥമിക വിവരം. തുക ഇതില്‍ കൂടുവാനും സാധ്യതയുണ്ട്. തകര്‍ന്ന പോപ്പുലര്‍ ഫിനാന്‍സില്‍ സജി സാം പണം നിക്ഷേപിച്ചിരുന്നെന്നും പറയുന്നു.

പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടര്‍ന്ന് പോലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച്‌ നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം 30 ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയില്‍ ബാങ്ക് ഉടമയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിന്‍വലിക്കാന്‍ എത്തിയവര്‍ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തി. നിക്ഷേപകര്‍ പലരും സജി സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. അടൂര്‍ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിക്ക് കൂടുതല്‍ ആളുകള്‍ ഇ മെയില്‍ വഴിയും പരാതി അയക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...