Friday, May 3, 2024 5:48 pm

ശക്തമായ മഴയ്ക്ക് സാധ്യത ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് മുന്നറിയിപ്പ് നല്‍കി. നാളെ 8 ജില്ലകളിലും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സെബിയുടെ ചട്ടങ്ങൾ ലംഘിച്ചു ; ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

0
നൃൂഡൽഹി : സെബിയുടെ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് അദാനി കമ്പനികൾക്ക്...

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി ; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക്...

0
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു....

ഹേമന്ത് സോറന് തിരിച്ചടി ; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി

0
റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി....

കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ് ; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി...

0
കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ...