മതവികാരത്തെക്കാള്‍ പ്രധാനം ആരോഗ്യം ; കാവടിയാത്ര പറ്റില്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാവടിയാത്രയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി. മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ആരോഗ്യത്തിനാണ് മതവികാരത്തെക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാവടിയാത്ര നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കാനാവില്ലെന്ന് കേന്ദ്രവും നിലപാടെടുത്തു.

കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത നിലനില്‍ക്കേ യു.പി. സര്‍ക്കാര്‍ കാവടിയാത്രയ്ക്ക് അനുമതി നല്‍കിയതില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസാണ് വെള്ളിയാഴ്ച പരിഗണിച്ചത്. യാത്ര അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഗംഗാജലം ടാങ്കറുകളില്‍ എത്തിച്ച് നല്‍കിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

യു.പി. സർക്കാർ തീരുമാനം പുനഃപരിശോധിക്കുമോ അതോ തങ്ങൾ ഉത്തരവിറക്കണോയെന്ന് സുപ്രീംകോടതി ചോദിച്ചു. യാത്ര അനുവദിക്കാനാവില്ലെന്ന കാര്യം നൂറുശതമാനം ഉറപ്പാണെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി. തുടർന്ന് തീരുമാനമെടുക്കാൻ യു.പി. സർക്കാരിന് സമയം നൽകിയ കോടതി കേസ് തിങ്കളാഴ്ചത്തേക്കുമാറ്റി.

കോവിഡ് വ്യാപന സാധ്യത മുൻനിർത്തി കാവടിയാത്രയ്ക്ക് നൽകിയ അനുമതി കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ അനുമതി നൽകിയപ്പോഴാണ് സുപ്രീംകോടതി ഇടപെട്ടത്.

ശിവഭക്തർ വർഷത്തിലൊരിക്കൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗംഗോത്രി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് കാൽനടയായി എത്തി ഗംഗാജലവുമായി മടങ്ങുന്നതാണ് കാവടിയാത്ര. ഹരിദ്വാർ ഉൾപ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് കാവടിയാത്രാസീസണിലുണ്ടാകാറുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീംകോടതി ഇടപെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...