Wednesday, May 8, 2024 6:26 am

ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക്​ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍ : ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക്​ ദാരുണാന്ത്യം. അപകടത്തില്‍ ഭര്‍ത്താവിന്​ ഗുരുതരമായി പരിക്കേറ്റു. രാജസ്​ഥാനില്‍ ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ ഞെട്ടിക്കുന്ന സംഭവം. രണ്ടു മാസങ്ങള്‍ക്ക്​ മുമ്പാണ്​ ഐ.എ.എസ്​ ഉദ്യോഗസ്​ഥനായ ഹര്‍സഹായ്​ മീണയുടെ സഹോദരനായ സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ് രോഗം ​ ബാധിച്ചത്​. ശ്വാസതടസം കടുത്തതോടെയാണ് ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിച്ച്‌​ തുടങ്ങിയത്​. ഗേള്‍സ്​ ഹൈസ്​കൂളില്‍ ഹെഡ്​മിസ്​ട്രസ്​ ആയിരുന്ന ഭാര്യ സന്തോഷ്​ മീണയായിരുന്നു സിങ്ങിനെ ശുശ്രൂഷിച്ചത് .

ശനിയാഴ്ചയാണ് ദാരുണ സംഭവം. രാവിലെ മീണ ലൈറ്റ്​ ഓണ്‍ ചെയ്​തതും ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴിയാണ്​ മീണയുടെ ജീവന്‍ നഷ്ടപ്പെട്ടത്. ജയ്​പൂരില്‍ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയ സുല്‍ത്താന്‍ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.

ദമ്പതികളുടെ 10, 12 വയസ്​ പ്രായമുള്ള ആണ്‍കുട്ടികള്‍ അപകടം നടന്ന സമയത്ത്​ വീട്ടില്‍ ഇല്ലായിരുന്നു. കേസ്​ രജിസ്റ്റര്‍ ചെയ്​ത പൊലീസ്​ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്​ത കടക്കാരനെ ചോദ്യം ചെയ്തു. പ്രാഥമിക പരിശോധനയില്‍ ഉപകരണത്തിന്‍റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതായാണ്​ പോലീസ് കണ്ടെത്തിയത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും

0
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരൻ ഇന്ന് തിരിച്ചെത്തും. രാവിലെ...

‘പക്വതയില്ല’ ; സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പദവികളില്‍ നിന്ന് നീക്കി മായാവതി

0
ലഖ്‌നൗ: സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി...

ലാ​വ്‌​ലി​ൻ കേ​സ് ; സു​പ്രീം​കോ​ട​തി ഇ​ന്ന് വീണ്ടും പ​രി​ഗ​ണി​ക്കും

0
​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. അ​ന്തി​മ​വാ​ദം കേ​ൾ​ക്കാ​നാ​ണ്...

വേനൽച്ചൂട് ശക്തമാകുന്നു ; സംസ്ഥാനത്ത് 54.55 ശതമാനം ജലവും ഉപയോഗിച്ചുതീർന്നതായി റിപ്പോർട്ടുകൾ

0
കാസർകോട്: കടുത്ത വേനലിനെത്തുടർന്ന് ജലദൗർലഭ്യത്തിൽ വലയുകയാണ് നാട്. പരമ്പരാഗത ജലസ്രോതസ്സുകളുൾപ്പെടെ വരണ്ടുതുടങ്ങി....