ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക്​ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍ : ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക്​ ദാരുണാന്ത്യം. അപകടത്തില്‍ ഭര്‍ത്താവിന്​ ഗുരുതരമായി പരിക്കേറ്റു. രാജസ്​ഥാനില്‍ ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ ഞെട്ടിക്കുന്ന സംഭവം. രണ്ടു മാസങ്ങള്‍ക്ക്​ മുമ്പാണ്​ ഐ.എ.എസ്​ ഉദ്യോഗസ്​ഥനായ ഹര്‍സഹായ്​ മീണയുടെ സഹോദരനായ സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ് രോഗം ​ ബാധിച്ചത്​. ശ്വാസതടസം കടുത്തതോടെയാണ് ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിച്ച്‌​ തുടങ്ങിയത്​. ഗേള്‍സ്​ ഹൈസ്​കൂളില്‍ ഹെഡ്​മിസ്​ട്രസ്​ ആയിരുന്ന ഭാര്യ സന്തോഷ്​ മീണയായിരുന്നു സിങ്ങിനെ ശുശ്രൂഷിച്ചത് .

ശനിയാഴ്ചയാണ് ദാരുണ സംഭവം. രാവിലെ മീണ ലൈറ്റ്​ ഓണ്‍ ചെയ്​തതും ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴിയാണ്​ മീണയുടെ ജീവന്‍ നഷ്ടപ്പെട്ടത്. ജയ്​പൂരില്‍ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയ സുല്‍ത്താന്‍ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.

ദമ്പതികളുടെ 10, 12 വയസ്​ പ്രായമുള്ള ആണ്‍കുട്ടികള്‍ അപകടം നടന്ന സമയത്ത്​ വീട്ടില്‍ ഇല്ലായിരുന്നു. കേസ്​ രജിസ്റ്റര്‍ ചെയ്​ത പൊലീസ്​ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്​ത കടക്കാരനെ ചോദ്യം ചെയ്തു. പ്രാഥമിക പരിശോധനയില്‍ ഉപകരണത്തിന്‍റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതായാണ്​ പോലീസ് കണ്ടെത്തിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...