തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ കൂടുതലും സർവീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് ബസുകളിൽ സ്ത്രീ സൗജന്യ യാത്ര ലഭ്യമല്ലെന്ന പരാതിയുയർന്നതിന് പിന്നാലെയാണ് പേരൂർക്കട-വികാസ്ഭവൻ ഡിപ്പോകളിൽ നിന്നും പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും ആരംഭിച്ച രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകളുടെ ഫ്‌ളാഗ് ഓഫ് പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളിധരൻ നിർവഹിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളെജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പുതിയ സർവീസുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് രണ്ടു പുതിയ റൂട്ടുകൾ കൂടി അനുവദിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...