കുവൈറ്റ് : ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്തിലെ പ്രവാസി സുഹൃത്തുക്കൾ ചേര്‍ന്ന് അതി മനോഹരമായ മാപ്പിളപ്പാട്ട് ആൽബം പുറത്തിറക്കി. കുവൈത്തിലെ രാഗതരംഗ് മ്യൂസിക്കിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ആൽബത്തിന്റെ പേര് ‘യ റഹ്മാൻ’ എന്നാണ്. മുജീതബാ ക്രിയേഷൻ ചെയർമാൻ ഹബീബുള്ള ഉമ്മര്‍ വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു.
കണ്ണൂർ സിദ്ധിഖ് രചനയും മനോജ് കാഞ്ഞങ്ങാട് സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നു. കുവൈത്തിലെ കലാ സാംസ്ക്കാരിക പ്രവർത്തകന് മനോജ് മാവേലിക്കര, ഷഹീദ് ലബ്ബ, അഷ്റഫ് ചുരോട്, മനോജ് കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.