തലശേരി : പാനൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഗുരുതരമായി പരുക്കേറ്റയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപിച്ചു. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തിങ്കളാഴ്ച വൈകീട്ട് പാനൂരിനടുത്ത പുത്തൂര്‍ മടപ്പുരക്ക് സമീപത്ത് പുതുതായരംഭിച്ച ബേക്കറിയില്‍ വച്ചാണ് സംഭവം. ഷിബിന്‍ (28), ചീളില്‍ ഷിബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. തോളില്‍ വെട്ടേറ്റ ഷിബിനെ തലശേരി ജനറല്‍ ആശുപത്രിയിലും, കൈക്ക് വെട്ടേറ്റ ഷിബിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ആര്.എസ്.എസ് പ്രവര്ത്തകന് കൂടിയായ ബേക്കറി ഉടമ കത്തിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്ന് പാനൂര്‍ പോലീസ് വ്യക്തമാക്കി. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് ബേക്കറി ഉടമക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.