സി.പി.എം. സച്ചാറിൽ കൈയിട്ടത് സൗഹൃദം തകർക്കാൻ : പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ബി.ജെ.പിയുടെ വഴിപിന്തുടർന്ന് നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാനാണ് സി.പി.എം. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ കൈയിട്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ട യു.പി.എ. സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബംഗാളിൽപ്പോലും മമതാ ബാനർജി ഫലപ്രദമായി റിപ്പോർട്ട് നടപ്പാക്കി. പക്ഷേ കേരളത്തിലെത്തിയപ്പോൾ അതിൽ ഇടതുമുന്നണി സർക്കാർ വെള്ളംചേർത്തു.

മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വർഗീയവാദമുയർത്തുന്നു എന്നുപറഞ്ഞ്‌ ആക്രമിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി. പുലർത്തിവരുന്ന ഭിന്നിപ്പിക്കൽ തന്ത്രംതന്നെയാണ് ഇടതുമുന്നണിയും തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...